എലിയാ ശ്ലീഹ മൂശാ കാലം

Mission Sunday

എലിയാ ശ്ലീഹ മൂശാ കാലം
   1st Sunday
   2nd Sunday
   3rd Sunday
   4th Sunday
   5th Sunday
   6th Sunday
   7th Sunday
   8th Sunday
   9th Sunday
 

Back


എലിയാ ശ്ലീഹ മൂശാ കാലം


8ഏലിയാ-സ്ളീവാ-മൂശക്കാലങ്ങള്‍ കുരിശിന്റെ വിജയവും കര്‍ത്താവിന്റെ രണ്ടാമത്തെ ആഗമനവും സൂചിപ്പിക്കുന്നു. സെപ്തംബര്‍ 14-ാം തീയതി ആചരിക്കുന്ന കുരിശിന്റെ പുകഴ്ചയാണ് ഈ കാലഘട്ടത്തിന്റെ കേന്ദ്രബിന്ദു. മിശിഹായുടെ രണ്ടാമത്തെ വരവിനു മുമ്പായി ഏലിയാ വരുമെന്നും (മലാക്കി4:5) വിനാശത്തിന്റെ പുത്രനുമായി തര്‍ക്കിച്ച് അവന്റെ തെറ്റിനെ ലോകത്തിനു ബോദ്ധ്യപ്പെടുത്തുമെന്നും ആദിമസഭ വിശ്വസിച്ചുപോന്നു. കര്‍ത്താവിന്റെ രൂപാന്തരീകരണവേളയില്‍ അവിടുത്തോടൊപ്പം ഏലിയായും ഉണ്ടായിരുന്നുവെന്ന വസ്തുത ഈ വിശ്വാസത്തിന് ആക്കം വര്‍ദ്ധിപ്പിച്ചു. കര്‍ത്താവിന്റെ രൂപാന്തരീകരണം അവിടുത്തെ രണ്ടാമത്തെ വരവിന്റെ പ്രതീകവുമാണല്ലോ. രൂപാന്തരപ്പെട്ട സമയത്ത് മൂശയും അവിടുത്തോടൊപ്പം ഉണ്ടായിരുന്നതായിരിക്കാം സ്ളീവ നടുവില്‍ വരത്തക്കവിധം ഏലിയാ- സ്ളീവാ-മൂശക്കാലങ്ങള്‍ രൂപപ്പെട്ടതിനു കാരണം. ലോകാവസാനം, മരണം, അവസാനവിധി എന്നിവയാണ് ഈ കാലങ്ങളിലെ പ്രധാന വിഷയങ്ങള്‍. അതോടൊപ്പം, പിശാചിന്റെ പ്രലോഭനങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തി, പാപത്തെ തുടച്ചുമാറ്റാനുള്ള ആഹ്വാനവും നമുക്കു നല്കുന്നു. മിശിഹായുടെ ദ്വിതീയാഗമനത്തിനുമുമ്പ് ആകാശമദ്ധ്യത്തില്‍ മഹത്ത്വപൂര്‍ണ്ണമായി പ്രത്യക്ഷപ്പെടുമെന്ന് അവിടുന്ന് പറഞ്ഞിട്ടുള്ള അടയാളം (മത്താ 24:30) കുരിശാണെന്ന വിശ്വാസം ആദിമസഭയില്‍ ഉണ്ടായിരുന്നു. അതുകൊണ്ട് കുരിശിന്റെ ശക്തിയും വിജയവും ഈ കാലത്തില്‍ നാം പ്രത്യേകമായി അനുസ്മരിക്കുന്നുണ്ട്.