പിറവിക്കാലം

Christmas Homilies

തിരുക്കുടുംബം

പിറവിക്കാലം
   2nd Sunday
 

Back

 പിറവിക്കാലം


2ഈശോമിശിഹായുടെ പിറവിത്തിരുനാള്‍ മുതല്‍ ദനഹാത്തിരുനാള്‍വരെയുള്ള ദിനങ്ങളാണ് പിറവിക്കാലമായി കണക്കാക്കപ്പെടുന്നത്. ജ്ഞാനികളുടെ സന്ദര്‍ശനവും ഈജിപ്തിലേക്കുള്ള പലായനവും ഈശോയെ ദേവാലയത്തില്‍ സമര്‍പ്പിക്കുന്ന സംഭവവുമാണ് പിറവിക്കാലത്തിലെ പ്രധാന ചിന്താവിഷയങ്ങള്‍.
ദൈവപുത്രന്റെ ജനനത്തില്‍ ഭൂവാസികളും സ്വര്‍ഗ്ഗവാസികളും സന്തോഷത്തിലാറാടി. എന്തുകൊണ്ടെന്നാല്‍ രക്ഷയുടെ ആശാകിരണങ്ങള്‍ ഉദയംചെയ്തു. ലോകത്തിനു കൈവന്ന ഈ സൌഭാഗ്യത്തില്‍ പങ്കുപറ്റാനുള്ള ആഹ്വാനമാണ് ഈ കാലം നല്കുന്നത്. സൌഭാഗ്യത്തില്‍ പങ്കുപറ്റുക എന്നാല്‍ ക്രിസ്തുവിനെ സ്വന്തമാക്കുകയെന്നാണ്. പാപത്തിനു മരിച്ച്, ക്രിസ്തുവിനെ സ്വന്തമാക്കി, സമാധാനവും പ്രത്യാശയും ഉള്‍ക്കൊള്ളുകയാണ് പിറവിക്കാലത്തിന്റെ ചൈതന്യം.